കറ്റക്കറ്റക്കയറിട്ടു കയറാൽ മടക്കിട്ടു
കല്യാണച്ചെറുക്കനെ കൊണ്ടു വന്നൂ ഞങ്ങൾ
കല്യാണച്ചെറുക്കനെ കൊണ്ടു വന്നൂ
കാഴ്ച കൊണ്ടു വന്നു പെണ്ണിനു
കാണാൻ കൊണ്ടു വന്നു
കല്യാണച്ചെറുക്കനെ കൊണ്ടു വന്നൂ (കറ്റക്കറ്റക്കയറിട്ടു...)
അഞ്ജനക്കണ്ണുള്ള മണവാട്ടി മുന്നിൽ
കൊഞ്ചിക്കൊഞ്ചിക്കുഴയുമ്പോൾ
അരയന്നത്തിൻ നട നടത്തി
അണിയിച്ചു കൊണ്ടു വന്നൂ
ആശിച്ചു കൊണ്ടു വന്നൂ
കല്യാണച്ചെറുക്കനെ കൊണ്ടു വന്നൂ
(കറ്റക്കറ്റക്കയറിട്ടു...)
ചാമ്പകൾ പൂത്ത മരത്തണലിൽ പെയ്യും
ചന്നം പിന്നം പൂമഴയിൽ
നിഴലുകൾ നീർത്തിയ മണ്ഡപത്തിൽ
വധുവിനെ പിടിച്ചിരുത്തി
വായ്ക്കുരവ സ്വരം പരത്തി
കല്യാണച്ചെറുക്കനെ കൊണ്ടു വന്നൂ ഞങ്ങൾ
കല്യാണച്ചെറുക്കനെ കൊണ്ടു വന്നൂ
ഉദ്യാനമൈനകൾ കുഴൽ വിളിച്ചു
ഉഷാകിരണങ്ങൾ ചിരി ചൊരിഞ്ഞു
മിന്നു കെട്ടാൻ വന്ന മുറച്ചെറുക്കൻ
പൊന്നിൻ കിനാവാൽ മിന്നു കെട്ടി
കണ്മുനത്തെല്ലാൽ മാല ചാർത്തി (കറ്റക്കറ്റക്കയറിട്ടു...)
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page