ഓ...ഓ..
കല്യാണസൗഗന്ധിക പൂവല്ലയോ
കാമനു നേദിച്ച മധുവല്ലയോ
കല്യാണസൗഗന്ധിക പൂവല്ലയോ
കാമനു നേദിച്ച മധുവല്ലയോ
കമനീമണി നീ എന്റെ മനസ്സിലെ
കതിർകാണാക്കിളിയല്ലയോ
പരിഭവിച്ചോമനേ പിണങ്ങുകയോ നീ
പകൽക്കിനാവു കണ്ടുറങ്ങുകയോ
വൃശ്ചികക്കുളിരെത്തി പച്ചിലക്കുടക്കീഴിൽ
ചിത്രശലഭമായ് മരുവുകയോ
(കല്യാണസൗഗന്ധിക..)
കാളിദാസശകുന്തള പോലൊരു
കവിതയായ് നീ നിൽക്കുമ്പോൾ
ലജ്ജാവതി നിൻ അന്തപ്പുരത്തിലെ
നൃത്തമണ്ഡപത്തിൽ ഞാൻ കടന്നോട്ടെ
ഞാൻ കടന്നോട്ടെ
കല്യാണസൗഗന്ധിക പൂവല്ലയോ
കാമനു നേദിച്ച മധുവല്ലയോ
കമനീമണി നീ എന്റെ മനസ്സിലെ
കതിർകാണാക്കിളിയല്ലയോ