താരനൂപുരം ചാർത്തി മൂകയാമം

താരനൂപുരം ചാർത്തി മൂകയാമം
ശ്യാമപരിഭവം പെയ്തു മഞ്ഞു വീണു

മൌനരാഗമോടെ പ്രിയചന്ദ്രലേഖ നിന്നൂ ഓ....

താരനൂപുരം ചാർത്തി സ്നേഹയാമം
ശ്യാമപരിഭവം പെയ്തു മഞ്ഞു വീണു
മൌനരാഗമോടെ പ്രിയചന്ദ്രലേഖ നിന്നൂ ഓ....

പുടവയായ് നിലാവുലഞ്ഞൂ ഋതുപരിണയം തുടങ്ങി
പൊന്നുനൂലരഞ്ഞാണം കുളിരരുവിയിൽ കിലുങ്ങീ

മായാതീരം ദൂരേ അണിഞ്ഞൊരുങ്ങീ
തിരി തെളിഞ്ഞുണർന്നൂ അവളൊരുങ്ങി നിന്നൂ (താര)

പാതിരാക്കടമ്പിൻ‌മേൽ കിളി പാടുവാൻ മറന്നൂ
അമ്പലക്കുളങ്ങരെയെങ്ങോ പൂപ്പാല പൂത്തു നിന്നൂ
മേലേ കാവിൽ ആരോ നടതുറന്നൂ
തിരുനട തുറന്നൂ അവൾ തൊഴുതു നിന്നൂ (താര)

Lyricist