ഇനിയൊരു ഗാനവുമായ് പോരൂ

ഇനിയൊരു ഗാനവുമായ് പോരൂ ഇതുവഴി രാപ്പാടി

യാമിനിയാടുന്നൂ മഞ്ഞിൻ മുഖപടവും ചാർത്തി
താരാഹാരം മാറിൽ തുള്ളിത്തുള്ളി
ഓരോ ചെറുപൂവിലുമാപദമൂന്നിയാടവേ (ഇനിയൊരു)

താളം താളമിതാരുടെ നൂപുരമാലോലം
തനനം പാടി ചാഞ്ചാടുന്നൂ (2)
കാറ്റിൻ കൈയിൽ നിന്നും ചോർന്നൂ നറുമണം

പൂവിൻ ചുണ്ടിൽ നിന്നും ചോർന്നൂ മധുകണം
ഇനി നാമൊത്തുചേർന്നനുപല്ലവി ആലപിച്ചിടാം (ഇനിയൊരു)

കാടിൻ കൈകളിലാടുകയാണൊരു പൂക്കാലം
സമയത്തേരിൽ നാം പായുന്നൂ (2‍)
നാമിന്നൊത്തുകൂടും പാനോത്സവമിതാ
നാമിന്നൊത്തുപാടും ഗാനോത്സവമിതാ

മധുപാത്രത്തിൽ മാദകമുന്തിരിനീർ നിറച്ചിടാം (ഇനിയൊരു)