ഇടവപ്പാതിക്കു കുടയില്ലാതെ

ഇടവപ്പാതിക്കു കുടയില്ലാതെ
ഇലഞ്ഞിപ്പൂമരച്ചോട്ടിൽ നിന്നിലേ നാം
ഇലഞ്ഞിപ്പൂമരച്ചോട്ടിൽ നിന്നില്ലേ
നാം ഇലഞ്ഞിപ്പൂമരച്ചോട്ടിൽ നിന്നില്ലേ
കുടവുമെടുത്തൊരു കാർമുകിൽ നമ്മെ
കുളിപ്പിച്ചില്ലേ പെണ്ണേ കുളിപ്പിച്ചില്ലേ (ഇടവ...)

ദാവണി തൻ തുമ്പു നീയഴിച്ചു നീർത്തി
പൂവേണിച്ചുരുളുകൾ പിഴിഞ്ഞു തോർത്തി
എന്റെ കണ്ണിന്നുത്സവം മന്മഥ മഹോൽസവം
നിൻ കവിളിൽ നാണത്തിൻ സിന്ദൂരം സിന്ദൂരം (ഇടവ...)

പൂത്തു നിൽക്കും പൊന്നിലഞ്ഞി നമുക്കു മേലേ
ചോർച്ചയുള്ള മുത്തുക്കുട പിടിച്ചില്ലേ
നിന്നെ വാരിപ്പുണരാൻ നിർവൃതിയിലലിയാൻ
തെന്നലും ഞാനുമായി കിടമൽസരം (ഇടവ...)