മധുരഭാഷിണികൾ മണിനൂപുരങ്ങൾ

മധുരഭാഷിണികൾ മണിനൂപുരങ്ങൾ
മദഭരനടനത്തിൽ ചിരിക്കട്ടേ
ചിത്ത മയൂരനർത്തനം നടക്കട്ടേ (മധുര...)

കരപല്ലവങ്ങൾ കൈമുദ്ര തന്റെ
കമനീയഭാഷയിൽ ഇളകട്ടെ
തങ്കച്ചിലങ്ക തൻ ഝംകാരനാദം
സംഗീതമേളത്തിൽ ഒഴുകട്ടെ (മധുര...)

സ്വർഗ്ഗീയഗാനവും താളവും ചേർന്നൊരു
സ്വരരാഗഗംഗയായ്‌ തീരട്ടെ
നർത്തകീ നീയൊരു മത്തമരാളമായ്‌
നൃത്തവേദിയിൽ ചലിക്കട്ടേ (മധുര...)