മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയാണു നീ
മാസങ്ങളില്‍ നല്ല കന്നിമാസം...
മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയാണു നീ
മാസങ്ങളില്‍ നല്ല കന്നിമാസം - ഹയ്
മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയാണു നീ
മാസങ്ങളില്‍ നല്ല കന്നിമാസം
കാട്ടുമരങ്ങളില്‍ കരിവീട്ടിയാണു നീ
വീട്ടുമൃഗങ്ങളില്‍ സിന്ധിപ്പശു
ദാനശീലത്തിലോ കര്‍ണ്ണന്റെ ചേച്ചി നീ
കാണുന്ന പുഴകളില്‍ പമ്പയല്ലോ (2)
കാറിന്റെ കൂട്ടത്തില്‍ പുത്തന്‍ ഫിയറ്റു നീ
കായല്‍നിരകളില്‍ കൈതപ്പുഴ (2)- ഹയ്
കായല്‍നിരകളില്‍ കൈതപ്പുഴ
മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയാണു നീ
മാസങ്ങളില്‍ നല്ല കന്നിമാസം
പച്ചമരുന്നുകളില്‍ പലകപ്പയ്യാനി നീ
അച്ചാറിന് കൂട്ടത്തില്‍ ഉപ്പുമാങ്ങാ (2)
പൂരങ്ങളില്‍ വെച്ച് തൃശ്ശൂർപൂരം
താരങ്ങളില്‍ വെച്ച് വൈജയന്തി (2) - സിനിമാ
താരങ്ങളില്‍ വെച്ച് വൈജയന്തി - ഹഹ
മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയാണു നീ
മാസങ്ങളില്‍ നല്ല കന്നിമാസം
കാട്ടുമരങ്ങളില്‍ കരിവീട്ടിയാണു നീ
വീട്ടുമൃഗങ്ങളില്‍ സിന്ധിപ്പശു
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page