നാഗസ്വരത്തിന്റെ നാദം കേള്‍ക്കുമ്പോള്‍
നാണം കുണുങ്ങല്ലേ - പെണ്ണേ
നാണം കുണുങ്ങല്ലേ (2)
കൂട്ടുകാരൊന്നായി കുരവയിടുംനേരം
കൂട്ടംവെടിയല്ലേ - പെണ്ണേ
കൂട്ടംവെടിയല്ലേ (2)
മണ്ഡപംതന്നില്‍ നിന് കൈപിടിച്ചമ്മായി
കൊണ്ടുചെന്നാക്കുമ്പോള്‍ - നിന്നെ
കൊണ്ടുചെന്നാക്കുമ്പോള്‍ (2)
നാലാളു കാണ്‍കെ നീ നാണിച്ചു നാണിച്ചു
കാലുവിറയ്ക്കല്ലേ - നിന്നുടെ
കാലുവിറയ്ക്കല്ലേ (2)
നാഗസ്വരത്തിന്റെ നാദം കേള്‍ക്കുമ്പോള്‍
നാണം കുണുങ്ങല്ലേ - പെണ്ണേ
നാണം കുണുങ്ങല്ലേ
കനകത്തിന് പൂത്താലി മണവാളന് കെട്ടുമ്പോള്‍
കണ്ഠം തിരിയ്ക്കരുതേ - നിന്റെ
കണ്ഠം തിരിയ്ക്കരുതേ (2)
തങ്കക്കസവിന്റെ പുടവ തരുംനേരം
താഴെ കളയരുതേ - പുടവ
താഴെക്കളയരുതേ (2)
നാഗസ്വരത്തിന്റെ നാദം കേള്‍ക്കുമ്പോള്‍
നാണം കുണുങ്ങല്ലേ - പെണ്ണേ
നാണം കുണുങ്ങല്ലേ
കല്യാണച്ചെക്കനെ കാല് കഴുകിയ്ക്കുമ്പോള്
കള്ളക്കണ്ണെറിയല്ലേ - തോഴീ
കള്ളക്കണ്ണെറിയല്ലേ (2)
കന്യകമാര്‍ മുന്നില്‍ താലം പിടിയ്ക്കുമ്പോള്‍
കണ്ടു ചിരിയ്ക്കല്ലേ - തോഴി
കണ്ടു ചിരിയ്ക്കല്ലേ (2)
നാഗസ്വരത്തിന്റെ നാദം കേള്‍ക്കുമ്പോള്‍
നാണം കുണുങ്ങല്ലേ - പെണ്ണേ
നാണം കുണുങ്ങല്ലേ
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page