സീമന്തരേഖയിൽ നിന്റെ

സീമന്തരേഖയിൽ നിന്റെ

സിന്ദൂര രേഖയിൽ

മന്ദസമീരനായ്‌ ഇന്നലെ ഞാൻ വന്നു

ചുംബിച്ചു ചുംബിച്ചുണർത്തീ (സീമന്ത..)

നീയുണർന്നപ്പോൽ നീയറിയാതെ ഞാൻ

നീല നീലവിലലിഞ്ഞു

പ്രാലേയ ശീതള ചന്ദ്രകിരണമായ്‌

നീലാളകങ്ങളെ ഞാൻ തഴുകി (സീമന്ത..)

വീണയിൽ നിന്നും കരലാളനത്താൽ

വിരഹ ഗാനം നീയൊഴുകുമ്പോൾ

ഞാനൊരു കിളിയായ്‌ ജാലകപ്പടിയിൽ

ഗാനം കേൾക്കാൻ വന്നിരുന്നു.. (സീമന്ത..)