ആയിരം ഫണമെഴും ആദിശേഷരേ
ആനന്ദമൂർത്തേ വന്നാലും (2)
പ്രേമസ്വരൂപൻ ആ..ആ...ആ
പ്രേമസ്വരൂപൻ കമലാകാന്തനു
പൂമെത്ത തീർക്കുന്ന ദേവാ (ആയിരം...)
പാൽക്കടൽ കടയുമ്പോൾ കടകോൽ ചുറ്റുവാൻ
പാശം തീർത്തൊരു വാസുകിയെ (2)
അക്ഷയധർമ്മം പുലരുവാൻ ഉഗ്രനാം (2)
ശിക്ഷകനായ് വരും തക്ഷകനേ (ആയിരം...)
ചാരുവാം രാഗതരംഗങ്ങളുയരുമീ
ക്ഷീരസാഗരത്തിൽ നീന്തി നീന്തി വന്നു (2)
ആനന്ദ നർത്തനത്തിൽ ആ...ആ.ആ.
താളത്തിലാടിയാടി
അടിയന്റെ വിശ്വാസമലർ ചൂടി (ആയിരം..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page