മാനസസൗവർണ്ണ ചക്രവാളത്തിലെ

മാനസസൗവർണ്ണ ചക്രവാളത്തിലെ
മായാമയൂഖമാം വ്യാമോഹമേ (2)
നീയെനിക്കവ്യക്ത ചിത്രമാണെങ്കിലും
മായല്ലേ മായല്ലേ കാൽ ഞൊടിയിൽ (മാനസ...)

എത്ര നാൾ എത്ര നാൾ നിന്നെ
പ്രതീക്ഷിച്ചീ തപ്തസ്മരണ തൻ താഴ്‌വരയിൽ (2)
സങ്കൽപ ധേനുവെ മേച്ചും മുരളി തൻ
സംഗീത മാധുരി തൂകിക്കൊണ്ടും (മാനസ...)

പ്രേമത്തിൻ പൂമരച്ചോട്ടിലിരിപ്പാണീ
കാമുകനായിടും പാട്ടുകാരൻ (2)
മായല്ലേ മാമകവ്യോമത്തെ ചുംബിക്കും
മായിക വാസന്ത നക്ഷത്രമേ (മാനസ...)