കടിക്കാൻ പറ്റാത്ത മധുരക്കനി

കടിക്കാൻ പറ്റാത്ത മധുരക്കനി
അണിയാൻ പറ്റാത്ത കനകമണി
ചിരകാലപൂർവ്വ സുകൃതഫലം

മധുമാസപുഷ്പ മധുമധുരം (കടിക്കാൻ..)

കനകക്കുന്നായ കൊട്ടാരം ഇതു
ഗഗനം മുട്ടുന്ന കൊട്ടാരം
സന്തോഷഘോഷമെന്താണു
കൊച്ചു സന്താനത്തിന്റെ പേരു വിളി
മകനാം കണ്ണന്റെ മണിമാറിലിന്ന്
മലയൻ തട്ടാന്റെ പേരുമണി (കടിക്കാൻ...)

അരിമുല്ല പൂത്ത ചിരിയാണു ഇത്‌
ആനന്ദത്തിന്റെ കനിയാണ്‌
അമ്പാരിയേറി നടക്കേണം അവൻ
അമ്പാടിക്കൃഷ്ണനാകേണം
അല്ലാഹു തന്ന നിധിയാനൂ
ഉല്ലാസമരുളും കനിയാണ്‌
ധഹി നഹി യിധഹി മേളത്തിൽ
തബലകൾ ചൊല്ലുകൾ മുഴക്കട്ടെ
ഓളക്കമോടെ ഡോലക്കും
മൂളക്കമോടെ കേൾക്കട്ടെ (കടിക്കാൻ...)