കല്ലുവെട്ടാംകുഴിക്കക്കരെ നിന്നുടെ
വെള്ളിവളക്കിലുക്കം നിന്റെ
വെള്ളിവളക്കിലുക്കം - പിന്നെ
പുള്ളിക്കുയിലിന്റെ കൊഞ്ചലു പോലൊരു
പെണ്ണിന്റെ മൂളക്കം - ഒരു പഞ്ചാരമൂളക്കം (കല്ലുവെട്ടാം...)
കേട്ടിട്ടടുത്തു വന്നു കുറെ
നാട്ടുകിസ്സ പറഞ്ഞു പിന്നെ
കാട്ടുമുളംകിളി പോലെ നീയെന്നുടെ
ഖൽബിൽ കൂടണഞ്ഞു - എന്നുടെ
ഖൽബിൽ കൂടണഞ്ഞു
ഇണക്കുയിലേ ഒരിക്കലും നീ മറക്കരുതേ
പട്ടാമ്പിപ്പുഴക്കെട്ടുകൾ ചന്ദ്രിക
പട്ടു വിരിക്കുമ്പോൾ - പൂ
മ്പട്ടു വിരിക്കുമ്പോൾ
എത്തറയെത്തറ രാവുകൾ നാമത് മെത്തയാക്കിക്കഴിച്ചു - മലർ
മെത്തയാക്കിക്കഴിച്ചു
(പട്ടാമ്പിപ്പുഴ...)
എത്ര കനവു കണ്ടു പിന്നെ
എത്രകരളു നൊന്തു
എന്നെ കാത്തിരിക്കേണം
മരിക്കും വരേയ്ക്കുമെന്നോതി
ഞാൻ നാടുവിട്ടു -ഓതി ഞാൻ നാടു വിട്ടൂ
തിരിച്ചു വരും കൊതിച്ചു വരും ചതിക്കരുതേ
(കല്ലുവെട്ടാംകുഴി...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page