അകത്തെരിയും കൊടുംതീയിൻ
കടുപ്പമോർത്താൽ നിന്റെ
അടുപ്പിലെ ചെന്തീയിനു തണുപ്പാണല്ലോ
പെണ്ണേ തണുപ്പാണല്ലോ (അകത്തെരിയും..)
കരളിങ്കൽ പെയ്യുന്ന ചുടുകണ്ണീർ മഴവെള്ളം
എരിതീയിലെണ്ണയായ് തീരുന്നല്ലോ
ഓ...ഓ...ഓ...
പഞ്ചവർണ്ണക്കിളി നിന്റെ മോഹവും മുഹബ്ബത്തും
നെഞ്ചിലുള്ള നെരിപ്പോടിൽ
വെന്തെരിഞ്ഞല്ലോ (അകത്തെരിയും..)
ചെറുപ്പത്തിന്നടുപ്പത്ത് തിളപ്പിച്ച നറുംപാലിൽ
അബദ്ധത്തിൽ വിഷവിത്ത് വീണുപോയല്ലോ
ഓ...ഓ...ഓ...
നെടുവീർപ്പിൻ ചുഴലിയിൽ
ചുടുവേർപ്പിൻ ചുഴികളിൽ
കടപൊട്ടിപ്പൂമരം വീണടിഞ്ഞല്ലോ (അകത്തെരിയും..)
Film/album
Year
1982
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5