ഇതുവരെയിതുവരെ എത്ര രാത്രികൾ

ഇതുവരെയിതുവരെ എത്ര രാത്രികൾ
ചിറകുമടിച്ചു പറന്നു പോയി ഹാ
ഇനിയും വന്നീടും അനേകം രജനികൾ
ഈ മനുജ ജീവിത യാത്രയിൽ ഈ
കാത്തിരുന്ന കാനേത്തിന്റെ ആദ്യരാത്രിയിന്നാണൂ
നോറ്റു വന്ന നോമ്പിനാശ പൂത്ത രാത്രിയിന്നാണൂ
നീക്കി വെച്ച നിക്കാഹിന്റെ ആദ്യച്ചുംബനമിന്നാണൂ
വേർപ്പെട്ടു പോയ കൈകൾ ദൈവം കൂട്ടിച്ചേർത്തതിന്നാണു
കന്നിപ്പെണ്ണിനും കല്യാണച്ചെക്കനും
ഒന്നേ ഒന്നാണാദ്യരാത്രി
രണ്ടു ജീവിത നദികളോന്നായ്‌
കണ്ടു മുട്ടും കമനീയ രാത്രി
സ്വർഗ്ഗമാണോ നരകമാണോ
വിധി പറഞ്ഞിടും വിവാഹരാത്രി