കണ്ണനെ കണ്ണിനാൽ കണ്ടു ഞാൻ

കണ്ണനെ കണ്ണിനാൽ കണ്ടു ഞാൻ
ഉണ്ണിക്കണ്ണനെ കണ്ണിനാൽ കണ്ടു ഞാൻ
ഗുരുപവനപുരത്തിൽ കലിയുഗവരദനായ്‌
തിരുവവതാരം ചെയ്ത കരുണാകരനാം (കണ്ണനെ...)

കുളിർ വാക ചാർത്തി നവകാഭിഷിക്തനായി
മണിമാറിൽ നവ്യവനമാല ചാർത്തിയെഴും
കുന്തളത്തിൽ മയിൽപീലി കുത്തി ഹരിചന്ദനം
നിടിലഭൂവിൽ ചാർത്തിയും
നിഖിലലോകസുഖവർഷമേഘമാം
നീലനീലമിഴി പാരിലാഴ്ത്തിയും (കണ്ണനെ..)

ഗോപബാലനഖിലാണ്ഡകോടി പശുപാലൻ
ആനന്ദവേണുഗായകൻ
മോഹകാരണ നിവാരണൻ
നിഖിലലോകപാലൻ ഗുരുപവന (കണ്ണനെ....)