വാസന്ത ചന്ദ്രികയോ വാനമ്പാടിയോ

വാസന്ത ചന്ദ്രികയോ വാനമ്പാടിയോ
ഇവൾ ചിറകു സ്വപ്നമോ

ചിത്രശലഭമോ (വാസന്ത...)

കൗമാരനന്ദനത്തിൽ കളിയോടിയാടുന്ന
കസ്തൂരി മാൻ കിടാവോ കാട്ടുമൈനയോ
പുലർക്കാല തൂമഞ്ഞിൻ ആദ്യത്തെ ബിന്ദുവോ
താരുണ്യം മൊട്ടിടുന്ന താമരക്കുളമോ
കുളിർത്തീന്നലോ ഒളി ചിന്നിടും കിളിമിന്നലോ (വാസന്ത...)

തേനൊഴുകും പൂങ്കുയിൽ പാട്ടോ
വരിനെല്ലിൻ പൊൻ കതിരോ
മഴവില്ലിൻ മാലയിട്ട
വർഷകാലസുന്ദരിയാം നീലമേഘമോ
കരളിൽ കിക്കിളീയാക്കിക്കൊണ്ടൊഴുകുന്ന
കന്നിപ്പൂഞ്ചോലയോ കളിത്തത്തയോ
രാപ്പാടിയോ പുഷ്പവാടിയോ
മാനത്തു നിന്നിറങ്ങിയ മാലാഖയോ (വാസന്ത...)