കല്യാണരാത്രിയിൽ ആദ്യമായ്

കല്യാണരാത്രിയിൽ ആ...
ആദ്യമായ്‌ മണിയറയിൽ
കല്യാണരാത്രിയിൽ ആദ്യമായ്‌ മണിയറയിൽ
കണ്ടപ്പോൾ രണ്ടാൾക്കും നാണം
ചുണ്ടിൽ മിണ്ടാട്ടം മൂടിയ മൗനം ഒടുവിൽ
മൗനത്തിൽ മലർമൊട്ടു വിരിഞ്ഞപ്പോൾ
മനസ്സമ്മത പ്രേമഗാനം
പിന്നെ മനസ്സിൽ പരസ്പര ഗാനം

തടവി മണത്തിടാൻ ഞാനൊരു താമരമൊട്ടല്ല
പൂവല്ല തളിരല്ല പൂമാലയല്ലെന്റെ
പുന്നാരമണവാട്ടിപ്പെണ്ണാണ്
എന്റെ കണ്ണിനു കണിയായ പെണ്ണാണ്
(കല്യാണരാത്രിയിൽ...)

നിൽക്കണ്ട നോക്കണ്ട കൊതിക്കേണ്ട പട്ടാപ്പകലാണ്
മാനവും ഭൂമിയും മാളോരും കണ്ടോട്ടെ
മണിയറ കണികണ്ട പെണ്ണാണ്
നീയെൻ മനസ്സിനു കണ്ണായ പെണ്ണാണ്
(കല്യാണരാത്രിയിൽ...)