പൂവിൽ നിന്നും മണം പിരിയുന്നു

പൂവിൽ നിന്നും മണം പിരിയുന്നു
കാവിൽ നിന്നും കാറ്റകലുന്നു
ഇന്നോളം ഒന്നായ്‌ ഒഴുകിയ പൊഞ്ചോല
കണ്ണീരിൻ ചാലുകളായ്‌ പിരിയുന്നു (പൂവിൽ...)

വേണുവിൻ കണ്ഠനാളത്തിൽ നിന്നും
വേദനയോടെ പാട്ടകലുന്നൂ
വാനിൻ മാറത്തു നിന്നും ഇന്നാരോ
വാർമഴവില്ലിനെ പൊട്ടിച്ചെറിഞ്ഞു (പൂവിൽ..)

വെണ്ണിലാവിന്റെ മാർത്തട്ടിൽ നിന്നും
ഇന്ദുലേഖയെ ദൂരെയെറിഞ്ഞു
വിണ്ണിൽ നിന്നും സൂര്യൻ പിരിഞ്ഞു
കണ്ണിൽ നിന്നതാ കാഴ്ച വേർപ്പെട്ടു (പൂവിൽ..)