ചക്രവാളങ്ങൾ നടുങ്ങീ

ചക്രവാളങ്ങൾ നടുങ്ങീ സപ്തസാഗരം തേങ്ങി
കർമ്മസാക്ഷിയാം സൂര്യദേവനോ
കണ്ണുകൾ മൂടി സ്വയം (ചക്രവാളങ്ങൾ..)

അമ്മ ചുരത്തും വെണ്മുലപ്പാൽ പോലെ
ജന്മഭൂവിൻ കണ്ണീർച്ചാൽ പോലെ
ശോകഭാരം മാറിലേന്തി
പാവമാം നിളയൊഴുകി
തീരമേ നീ സാക്ഷി (ചക്രവാളങ്ങൾ..)

നെഞ്ചിലെരിയും വിറകിൻ മേലേ
പട്ടട കൂട്ടുകയായ്‌
പാതിമെയ്യും നാഥനറ്റ നരജീവികളിവരും
വാനമേ നീ സാക്ഷി (ചക്രവാളങ്ങൾ...)