ഇടക്കൊച്ചിക്കാരത്തി കൊച്ചിക്കാരി
ചുണക്കുട്ടി ചുണക്കുട്ടി പെണ്ണൊരുത്തി
ഇടക്കൊച്ചിക്കാരത്തി ആ ചുണക്കുട്ടി പെണ്ണൊരുത്തി
കടക്കൺനാൽ വലവീശാൻ മിടുക്കത്തി
കൊച്ചിയിലും മീനില്ലാണ്ട് കോഴിക്കോട്ടും മീനില്ലാണ്ട്
കോറപ്പുഴക്കടവത്ത് വലയെറിഞ്ഞ് (ഇടക്കൊച്ചിക്കാരത്തി..)
വലയെറിഞ്ഞ് അവൾ വലയെറിഞ്ഞ് അപ്പോൾ
വാകപ്പൂം തളിർക്കൈയ്യിൽ വളകിലുങ്ങി
പുഞ്ചിരിപ്പൂന്തേൻ പുരട്ടി പെണ്ൺ
തന്റെ ചുണ്ടു കൊണ്ട് ഒരു നാൾ ചൂണ്ടലിട്ടു
നോട്ടങ്ങൾ കൂർപ്പിച്ച് മുന വരുത്തി
ചാട്ടുളിക്കണ്ണുകൾ എറിഞ്ഞു പെണ്ൺ
ഇടക്കൊച്ചിക്കാരത്തി ചുണക്കുട്ടി പെണ്ണൊരുത്തി
കടക്കണ്ണാൽ വലവീശാൻ മിടുക്കത്തി (ഇടക്കൊച്ചിക്കാരത്തി...)
വെളുക്കുമ്പോൾ ഒരു നാൾ കുളിക്കും നേരം
ഒരു വേളൂരിപ്പൊന്മീൻ കുടുങ്ങി കൈയ്യിൽ
മാറിലെ താരപ്പൂങ്കുളത്തിലിന്നും
നീന്തുന്നു കുളിക്കുന്നു സ്വർണ്ണമൽസ്യം
ഇടക്കൊച്ചിക്കാരത്തി ചുണക്കുട്ടി പെണ്ണൊരുത്തി
കടക്കണ്ണാൽ വലവീശാൻ മിടുക്കത്തി (ഇടക്കൊച്ചിക്കാരത്തി...)
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page