ഇങ്ക്വിലാബ് സിന്ദാബാദ്
ഇങ്ക്വിലാബ് സിന്ദാബാദ്
കിഴക്കു പുലരി ചെങ്കൊടി പാറി
കിളികൾ പാടി രണഗീതി
പുഴയും കായലും ഒത്തു മുഴക്കി
പുതിയൊരു വിപ്ലവ രണഭേരി (കിഴക്കു....)
പോയിടാം വേഗം അണിചേർന്നിടാം
ദൂരെ നവലോക കാഹളം കേട്ടുവോ
പാരിതിൽ ഇനി പരമർദ്ദനം
പഴങ്കഥയാക്കി മാറ്റണം നാമിനി
അവകാശങ്ങൾ പിടിച്ചു വാങ്ങാൻ
അവശരുമാർത്തരും അണി ചേർന്നു
കാലിൽ കാലം കെട്ടിപ്പൂട്ടിയ
കാണാചങ്ങല പൊട്ടിച്ചൂ (കിഴക്കു....)
ചൂഷണം ഇനി ജനചൂഷണം
ഈ മാവേലി മണ്ണിൽ നിന്നും മാറ്റണം
നമ്മുടെ ചെഞ്ചോരയിൽ ഒരു നവജാത
കേരളം തീർക്കണം
അലറി വിളിച്ചു അലകടലകലെ
അടിമകളല്ലിനി ജനകോടി
ഇവരുടെ ചോരയിലിവിടെപ്പൊന്തും
നവയുഗസുന്ദര കേദാരം(കിഴക്കു..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page