പ്രത്യൂഷ പുഷ്പമേ പ്രത്യൂഷ പുഷ്പമേ
മുഗ്ദ്ധ നൈര്‍മല്യമേ ചൊല്ലുമോ നീ
പാതി വിരിഞ്ഞ നിന് വിഹ്വല നേത്രത്താല്‍
തേടുന്നതേതൊരു ദേവപാദം
പ്രത്യൂഷ പുഷ്പമേ പ്രത്യൂഷ പുഷ്പമേ
മുഗ്ദ്ധ നൈര്‍മല്യമേ ചൊല്ലുമോ നീ
പാതി വിരിഞ്ഞ നിന് വിഹ്വല നേത്രത്താല്‍
തേടുന്നതേതൊരു ദേവപാദം
പ്രത്യൂഷ പുഷ്പമേ...
പാവം നിന് ആരാമ വാതിൽക്കൽ നില്ക്കുമീ
പാമരരൂപിയാം പാട്ടുകാരന്
ദീര്‍ഘ പ്രതീക്ഷതന്‍ പൂക്കൂട നിന് നേര്‍ക്കു
നീട്ടിയാല്‍ ലോകം ചിരിക്കുകില്ലേ
പ്രത്യൂഷ പുഷ്പമേ...
ആ രാഗ ഗായകന് തന് പരിദേവന
വീണാനിനാദം ശ്രവിച്ചനേരം
ഓര്‍ത്തു നില്കാതെയാ പൂവൊരു
സന്ദേശം കാറ്റിന്റെ കൈയ്യില്‍ കൊടുത്തയച്ചൂ
പ്രത്യൂഷ പുഷ്പമേ...
ലോകം ചിരിക്കട്ടെ നാകം പഴിക്കട്ടെ
സ്നേഹത്തിന് പൂക്കൂട എന്റെ ലക്ഷ്യം
പാവനപ്രേമത്തിന്‍ പൂജാരവിന്ദമായ്
പൂവിതു മാറിയാല്‍ ആര്‍ക്കു ചേതം
പ്രത്യൂഷ പുഷ്പമേ പ്രത്യൂഷ പുഷ്പമേ
മുഗ്ദ്ധ നൈര്‍മല്യമേ ചൊല്ലുമോ നീ
പ്രത്യൂഷ പുഷ്പമേ...
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page