മലർവള്ളിക്കാട്ടിലെ മാൻകിടാവേ നിനക്ക്
മണവാളനെത്താൻ തിടുക്കമായോ
പനിനീരു പെയ്യുന്ന പന്തലൊന്നിൽ നിനക്ക്
വലതുകാൽ കുത്താൻ തിടുക്കമായോ
കളിത്തോഴിമാരെന്നെ കളിയാക്കി - എന്റെ
കളിത്തോഴിമാരെന്നെ കളിയാക്കി
ഇടതു കണ്ണിടയ്ക്കിടെ ഇന്നലെ തുടിച്ചപ്പോൾ
കളിയാക്കി എന്നെ കളിയാക്കി - എന്റെ
കളിത്തോഴിമാരെന്നെ കളിയാക്കി
മാനസസരസ്സിങ്കൽ പ്രേമത്തിൻ കളഹംസം
താമസമാക്കിയെന്നും പറഞ്ഞുണ്ടാക്കി - അവർ
പറഞ്ഞുണ്ടാക്കി (2)
കളിയാക്കി എന്നെ കളിയാക്കി - എന്റെ
കളിത്തോഴിമാരെന്നെ കളിയാക്കി
അയലത്തെ കല്യാണത്തിന്നവിടുന്നു മുമ്പിൽ നിൽക്കെ
അവരെന്നെ ചൂണ്ടിക്കാട്ടി കളിയാക്കി (2)
കളഭത്തിൻ കിണ്ണം എന്റെ കൈ തട്ടി മറിഞ്ഞപ്പോൾ
കിലുകിലെ അവർ മണിച്ചിരി മുഴക്കി - അവർ
ചിരി മുഴക്കി
കളിയാക്കി എന്നെ കളിയാക്കി - എന്റെ
കളിത്തോഴിമാരെന്നെ കളിയാക്കി
ഇടതു കണ്ണിടയ്ക്കിടെ ഇന്നലെ തുടിച്ചപ്പോൾ
കളിയാക്കി എന്നെ കളിയാക്കി - എന്റെ
കളിത്തോഴിമാരെന്നെ കളിയാക്കി
മൂവന്തി നേരത്തു ഞാൻ കാവിൽ പോയ് തൊഴുംനേരം
ആ വഴിക്കെങ്ങാനും അങ്ങു വന്നാൽ (2)
ശിവനെ തപസ്സു ചെയ്യും പാർവ്വതി എന്നു മെല്ലെ
ചെവിയിൽ വന്നൊരു തോഴി കളിപറയും
കളിയാക്കി എന്നെ കളിയാക്കി - എന്റെ
കളിത്തോഴിമാരെന്നെ കളിയാക്കി
ഇടതു കണ്ണിടയ്ക്കിടെ ഇന്നലെ തുടിച്ചപ്പോൾ
കളിയാക്കി എന്നെ കളിയാക്കി - എന്റെ
കളിത്തോഴിമാരെന്നെ കളിയാക്കി
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page