കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം
കാട്ടിൽ മുഴുക്കെ പൊന്നോണം
സുന്ദരിക്കാക്കയ്ക്കു പുന്നാരം
പൊന്നിളം വെയിലത്തു കല്യാണം
കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം
കാട്ടിൽ മുഴുക്കെ പൊന്നോണം
കുഴലു വിളിക്കാൻ കുയിലാണ്
കുരവ മുഴക്കാൻ മയിലാണ്
പന്തലൊരുക്കാൻ വെയിലാണ്
പായ വിരിച്ചത് നിഴലാണ്
കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം
കാട്ടിൽ മുഴുക്കെ പൊന്നോണം
പനിനീരു തളിച്ചത് കാട്ടരുവീ
പായസം വെച്ചത് തേൻകുരുവീ
വെറ്റില മുറുക്കുന്നു തത്തമ്മ
ചുറ്റിനടക്കുന്നു പൂന്തെന്നൽ
കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം
കാട്ടിൽ മുഴുക്കെ പൊന്നോണം
ചെറുക്കന്റെ തോഴൻ ചെങ്കീരി
പെണ്ണിന്റെ തോഴി മലയണ്ണാൻ
കൈയ്യു പിടിച്ചത് കുരങ്ങച്ചൻ
പെണ്ണു കൊടുത്തത് കുറുക്കച്ചൻ
കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം
കാട്ടിൽ മുഴുക്കെ പൊന്നോണം
സുന്ദരിക്കാക്കയ്ക്കു പുന്നാരം
പൊന്നിളം വെയിലത്തു കല്യാണം
കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം
കാട്ടിൽ മുഴുക്കെ പൊന്നോണം
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page