കല്യാണമോതിരം കൈമാറും നേരം
കള്ളക്കണ്ണങ്ങോട്ടു നീട്ടിയില്ലേ
കള്ളിയെപ്പോലെ നീ നോക്കിയില്ലേ
(കല്യാണ... )
ഉല്‍ക്കണ്ഠയെന്തിനോ ഉല്‍ക്കണ്ഠയെന്തിനോ
കല്‍ക്കണ്ടമാണു നിന് കാട്ടുരാജ - നല്ല
കല്‍ക്കണ്ടം - നല്ല കല്‍ക്കണ്ടമാണു
നിന്റെ കാട്ടുരാജ
(കല്യാണ... )
എല്ലാര്ക്കും പാഴ്മുളയെന്നു തോന്നി
പുല്ലാംകുഴലെന്നെനിക്കു തോന്നി (2)
പുന്നാരപ്പാട്ടിനാല്‍ പൂമാല ചാര്‍ത്തിടും
പൊന്നോടക്കുഴലെന്നു ഞാനറിഞ്ഞൂ- അവന്
പൊന്നോടക്കുഴലെന്നു ഞാനറിഞ്ഞു
(കല്യാണ... )
കട്ടിയിരുമ്പൊത്ത നെഞ്ചിനുള്ളില്‍
കനകം വിളയുന്ന മണ്ണു കണ്ടേ (2)
കണ്ണീരൊഴുക്കിയാ മണ്ണും നനച്ചൊരു
മാതളപൂന്തോട്ടം ഞാന്‍ വളര്‍ത്തും - അതില്‍
മധുരക്കിനാവുകള്‍ പൂത്തുനില്ക്കും
(കല്യാണ... )
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page