മോതിരക്കൈവിരലുകളാൽ

മോതിരക്കൈ വിരലുകളാൽ പാതിരാവിൽ തൈമുല്ല
മുദ്രകൾ കാട്ടീ വസന്തരാത്രീ കെട്ടിപ്പൂത്താലീ 
മോതിരക്കൈ വിരലുകളാൽ പാതിരാവിൽ തൈമുല്ല
മുദ്രകൾ കാട്ടീ വസന്തരാത്രീ കെട്ടിപ്പൂത്താലീ 

മണിമാറിൽ സുന്ദരിക്ക് പാലയ്ക്കാ കൊരലാരം
തിരുനെറ്റിപ്പൊട്ടിലൊരു മുക്കുറ്റിചാന്തുകുറി
ആ ആ ആ ആ...  ഓ ഓ ഓ ഓ
മണിമാറിൽ സുന്ദരിക്ക് പാലയ്ക്കാ കൊരലാരം
തിരുനെറ്റിപ്പൊട്ടിലൊരു മുക്കുറ്റിചാന്തുകുറി
പോ൪മുലകൾ മൂടീടാൻ മഞ്ഞലയാൽ മുലക്കച്ച
രാക്കിളിയും കൂട്ടരുമായ് വായ്ക്കുരവ പൊടിപൂരം 
മോതിരക്കൈ വിരലുകളാൽ പാതിരാവിൽ തൈമുല്ല
മുദ്രകൾ കാട്ടീ വസന്തരാത്രീ കെട്ടിപ്പൂത്താലീ 

ആ... ഹാ  അഹഹാ ഹാ.. ആ..  . 
കൈത്തണ്ടിൽ കടലല തൻ കിലുങ്ങീടും കനകവള
കസ്തൂരിഗന്ധവുമായ് കാറ്റാകും കളിത്തോഴി
ആ ആ ആ...  ഓ ഓ ഓ
കൈത്തണ്ടിൽ കടലല തൻ കിലുങ്ങീടും കനകവള
കസ്തൂരിഗന്ധവുമായ് കാറ്റാകും കളിത്തോഴി
മന്ദാരച്ചില്ലകളിൽ മണമുള്ള പൊൻവിശറി
കല്യാണം കൂടീടാൻ പോരുന്നോ പോരുന്നോ

മോതിരക്കൈ വിരലുകളാൽ പാതിരാവിൽ തൈമുല്ല
മുദ്രകൾ കാട്ടീ വസന്തരാത്രീ കെട്ടിപ്പൂത്താലീ 
മോതിരക്കൈ വിരലുകളാൽ പാതിരാവിൽ തൈമുല്ല
മുദ്രകൾ കാട്ടീ വസന്തരാത്രീ കെട്ടിപ്പൂത്താലീ