മഴയോ മഴ പൂമഴ പുതുമഴ

മഴയോ മഴ തൂമഴ പുതുമഴ
മാനം നിറയെ തേന്മഴ
മനസ്സു നിറയെ പൂമഴ
താമരക്കുരുവീ താമരക്കുരുവീ
താനെയിരിക്കുമ്പോൾ തണുക്കുന്നു

മഴയോ മഴ തൂമഴ പുതുമഴ
പുതുമാനം നിറയെ തേന്മഴ
മനസ്സു നിറയെ പൂമഴ
കൂടും വിട്ടീ പൂമരക്കൊമ്പത്ത്
പാടിയിരിക്കുമ്പോൾ കുളിരുന്നൂ (മഴയോ..)

തണുപ്പുണ്ടോ ചൂടു തരാം
കുളിരുണ്ടോ കൂട്ടുവരാം(2)
വിരിഞ്ഞ മാറിലെ ചൂടു തരാം
പുളകം കൊണ്ടൊരു പുതപ്പു തരാം(മഴയോ..)

കാർമുകിലിൻ തേന്മാവിൽ
ഇടിമിന്നൽ പൊന്നൂഞ്ഞാൽ (2)
മണ്ണിൻ മാറിൽ ചാർത്തുന്നൂ
മാനം മുത്തണി മണിമാല (മഴയോ..)