വമ്പനക്കും വമ്പനായ്

വമ്പനക്കും വമ്പനായ് മുമ്പനുക്കും മുൻപനായ്
ഏലേലം ഏലേലം ആലോലം ആലോലം (വമ്പനക്കും)

തമ്പുരാക്കൾക്കൊക്കെയും തമ്പ്രാനായ്
എട്ടുവീട്ടിൽ പിള്ളമാരുടെകുറ്റിയിലെ കൂമ്പു പോലീ
എട്ടുകെട്ടിയ തറവാട്ടിൽ നെടുന്തൂണായ്
പണ്ടു പണ്ടൊരു തമ്പുരാനീ പടിപ്പുരതാൻ
പൊന്നു കോണ്ട് മേയുമെന്നു ചൊല്ലി ഇവിടെ വാണ
ഏലേലം ഏലേലം ആലോലം ആലോലം(വമ്പനക്കും)

ആണ്ടിലെല്ലാദിവസവും തെങ്ങുകയറും തോപ്പുകളു
മായിരം പറ ഇരുപ്പൂകൾ പാടശേഖരവും
മുറ്റമാകെ കനകമണി കറ്റകളും തൊടിയിലുയരും
കച്ചിമലയും ഉടയോനും അടിയാളരും
കടമാകും മലവെള്ളത്തിരകളിൽ കഷ്ടകാല
ക്കൊടുങ്കാറ്റിലടി തെറ്റിയൊലിച്ചു പോയ്
ആരുമേതും തുണയറ്റ കുടുംബവും തമ്പുരാനും
ആഭിജാത്യ പുറന്തോടും ബാക്കിയായി
ഏലേലം ഏലേലം ആലോലം ആലോലം (വമ്പനക്കും)

കുറ്റാകുറ്റിരുട്ടത്തും കുറ്റിയറ്റസമയത്തും
വെട്ടവുമായ് വഴി കാട്ടാൻ പുലരിയെത്തി
കട്ടിയുള്ള കരിമ്പാറക്കെട്ടിലെ തടവിൽ നിന്നും
കെട്ടുപൊട്ടിച്ചൊഴുകയല്ലോ തേനരുവീ
തേനരുവീ പൂന്തേനരുവീ