തിരുവാതിരപ്പൂവേ പൂവേ ഉണരൂ

തിരുവാതിരപ്പൂവേ പൂവേ ഉണരൂ ഉണരൂ

ഒരു സന്ന്യാസി തിരയുന്നു നിന്നെ പ്രേമസന്ന്യാസി തേടുന്നു

തിരുവാതിരപ്പൂവേ പൂവേ ഉണരൂ ഉണരൂ

ഒരു സന്ന്യാസി തിരയുന്നു നിന്നെ പ്രേമസന്ന്യാസി തേടുന്നു

തിരുവാതിരപ്പൂവേ

ഒരു ദുരന്തനായിക പോലെ എന്തേ മൗനം എപ്പോഴും

ഒരു ദുരന്തനായിക പോലെ എന്തേ മൗനം എപ്പോഴും

നിന്റെ കാലൊച്ച കേൾക്കുവാനായി

നിനെ കാലൊച്ച കേൾക്കുവാനായി

കാതോർത്തിരിക്കുന്നു ഞാനിന്നും കാതോർത്തിരിക്കുന്നു ഞാൻ

വരുനീ അഴകേ ആരോമലേ

തിരുവാതിരപ്പൂവേ പൂവേ ഉണരൂ ഉണരൂ

ഒരു സന്ന്യാസി തിരയുന്നു നിന്നെ പ്രേമസന്ന്യാസി തേടുന്നു

തിരുവാതിരപ്പൂവേ

ഒരു വിഷാദ സ്വപ്നം പോലെ എന്തേ നില്പൂ അന്യയായ് നീ

ഒരു വിഷാദ സ്വപ്നം പോലെ എന്തേ നില്പൂ അന്യയായ് നീ

നിന്റെ മന്ദസ്മിതം വീണ്ടും കാണാൻ

നിന്റെ മന്ദസ്മിതം വീണ്ടും കാണാൻ

ഉറങ്ങാതിരിക്കുന്നു ഞാനിന്നും ഉറങ്ങാതിരിക്കുന്നു ഞാൻ

ഒഴുകാം ഇനിമേൽ നമുക്കൊന്നായ് ചേർന്നൊഴുകാം

തിരുവാതിരപ്പൂവേ പൂവേ ഉണരൂ ഉണരൂ

ഒരു സന്ന്യാസി തിരയുന്നു നിന്നെ പ്രേമസന്ന്യാസി തേടുന്നു

തിരുവാതിരപ്പൂവേ പൂവേ ഉണരൂ ഉണരൂ

ഒരു സന്ന്യാസി തിരയുന്നു നിന്നെ പ്രേമസന്ന്യാസി തേടുന്നു

തിരുവാതിരപ്പൂവേ...

Submitted by Manikandan on Sun, 07/12/2009 - 19:44