(ആലാപ്)
കടലിൻ അഗാധതയിൽ
കനവുണർത്തും ചിപ്പിയൊന്നിൽ
ഒരു മഴത്തുള്ളി നീ തപസ്സിരുന്നൂ
മുത്തായ് മണിമുത്തായ് മിഴിതുറന്നൂ
കടലിൻ അഗാധതയിൽ
കനവുണർത്തും ചിപ്പിയൊന്നിൽ
പൊന്മണിമുത്തിന്നു കൂട്ടിരുന്നൂ
മുത്തങ്ങളേകുവാൻ കൊതിച്ചിരുന്നൂ
പൊന്മണിമുത്തിന്നു കൂട്ടിരുന്നൂ, ഞാൻ
മുത്തങ്ങളേകുവാൻ കൊതിച്ചിരുന്നൂ
നിറമുള്ള സ്വപ്നങ്ങൾ ചിറകുവെച്ചൂ
ചിറകിന്റെ തൂവലാൽ ഒളിച്ചുവെച്ചൂ, എന്റെ
മനസിനഗാധതയിൽ മറച്ചുവെച്ചൂ
കടലിൻ അഗാധതയിൽ
കനവുണർത്തും ചിപ്പിയൊന്നിൽ
ഗന്ധർവ്വലോകത്ത് കഥയറിഞ്ഞൂ
മുത്തിന്റെ സൗന്ദര്യം അവരറിഞ്ഞൂ
ഗന്ധർവ്വലോകത്ത് കഥയറിഞ്ഞൂ, ആ
മുത്തിന്റെ സൗന്ദര്യം അവരറിഞ്ഞൂ
ഏതോ ഗന്ധർവ്വൻ പറന്നുവന്നൂ
മുത്തും കൊണ്ടവൻ പറന്നകന്നൂ
മിഴിനിറഞ്ഞൂ എന്റെ മിഴിനിറഞ്ഞൂ
കടലിൻ അഗാധതയിൽ
കനവുണർത്തും ചിപ്പിയൊന്നിൽ
ഒരു മഴത്തുള്ളി നീ തപസ്സിരുന്നൂ
മുത്തായ് മണിമുത്തായ് മിഴിതുറന്നൂ
കടലിൻ അഗാധതയിൽ
കനവുണർത്തും ചിപ്പിയൊന്നിൽ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കല്യാൺജി ആനന്ദ്ജി | ബാലു കിരിയത്ത് | 1995 |
മിമിക്സ് സൂപ്പർ 1000 | ബാലു കിരിയത്ത് | 1996 |
സുൽത്താൻ ഹൈദരാലി | ബാലു കിരിയത്ത് | 1996 |
കിംഗ് സോളമൻ | ബാലു കിരിയത്ത് | 1996 |
മൂന്നുകോടിയും മുന്നൂറുപവനും | ബാലു കിരിയത്ത് | 1997 |
മായാജാലം | ബാലു കിരിയത്ത് | 1998 |
Pagination
- Previous page
- Page 2