എട്ടും‌ പൊട്ടും തിരിയാതെ ഒരു

എട്ടും‌ പൊട്ടും തിരിയാതെ ഒരു തൊട്ടാവാടി തമ്പുരാട്ടി

ആറാട്ടുകുളത്തിലെ അഴകിന്റെ ചോലയിൽ

കടിഞ്ഞൂൽ പെണ്ണായൊരു പൊന്നുഷസ്സ്

അമ്മയെപ്പോലവൾക്കേഴഴക്

കുങ്കുമപൊയ്കയിൽ നീരാടിയെത്തുന്ന സ്വർഗ്ഗീയ സൗന്ദര്യം പോലെ

കുങ്കുമപൊയ്കയിൽ നീരാടിയെത്തുന്ന സ്വർഗ്ഗീയ സൗന്ദര്യം പോലെ

മഴവിൽ മഞ്ചലിൽ അലസം വരുന്നൊരു ശൃംഗാരമോഹിനി പോലെ

അല്ലിത്താമരപൂപോലെ അരുന്ധതിനക്ഷത്രക്കതിരുപോലെ

എട്ടും‌ പൊട്ടും തിരിയാതെ ഒരു തൊട്ടാവാടി തമ്പുരാട്ടി

ആറാട്ടുകുളത്തിലെ അഴകിന്റെ ചോലയിൽ

കടിഞ്ഞൂൽ പെണ്ണായൊരു പൊന്നുഷസ്സ്

അമ്മയെപ്പോലവൾക്കേഴഴക്

തൊട്ടാവാടി തമ്പുരാട്ടിയ്ക്ക് ഇട്ടാവട്ടത്തിൽ ഒരു മനസ്സ്

അവളെ സ്‌നേഹിച്ച അമ്പലപ്രാവിന്

ചിറകുമുളച്ചതും അവിടെ വെച്ച്

ചിറകുമുറിഞ്ഞതും ആ മനസ്സിൽ‌വെച്ച്

അവിടെയുണ്ടിപ്പൊഴും വാലായ്മ തീരാതെ

അവനവൾക്കേകിയ പൂ‍മ്പൊടികൾ

അപൂർവ്വ ചുംബന സ്‌മൃതിസുമങ്ങൾ

എട്ടും‌ പൊട്ടും തിരിയാതെ ഒരു തൊട്ടാവാടി തമ്പുരാട്ടി

ആറാട്ടുകുളത്തിലെ അഴകിന്റെ ചോലയിൽ

കടിഞ്ഞൂൽ പെണ്ണായൊരു പൊന്നുഷസ്സ്

അമ്മയെപ്പോലവൾക്കേഴഴക്

Submitted by Manikandan on Sun, 07/12/2009 - 19:26