ആരും കേൾക്കാ‍ത്ത അനുരാഗകഥയിലെ

ആരും കേൾക്കാ‍ത്ത അനുരാഗകഥയിലെ അപൂർവ്വനായിക നീ

ആശകൾ പൂക്കാതെ വാടിത്തളർന്നൊരു സ്‌നേഹത്തിൻ ഗായിക നീ

ഗായിക നീ, ഗായിക നീ

പച്ചിലമാളിക പൂമുഖവാതിലിൽ പകൽ‌ക്കിളി പറന്നിറങ്ങീ

നിൻ കരൾത്തോപ്പിലെ ചന്ദനച്ചില്ലയിൽ പ്രേമത്തിൻ പൂക്കലമായ്

(ആലാപ്)

ആരും കേൾക്കാ‍ത്ത അനുരാഗകഥയിലെ അപൂർവ്വനായിക നീ

മംഗല്യം നടന്നൂ മധുവിധു കഴിഞ്ഞു മധുരങ്ങളെല്ലാം തീർന്നൂ

ഓർമ്മകളുണർന്നൂ മോഹങ്ങളുടഞ്ഞൂ ആശകൾ മാത്രം ബാക്കിയായി, നീ

നോവിന്റെ ഗായികയായീ

(ആ‍ലാപ്)

ആരും കേൾക്കാ‍ത്ത അനുരാഗകഥയിലെ അപൂർവ്വനായിക നീ

ആശകൾ പൂക്കാതെ വാടിത്തളർന്നൊരു സ്‌നേഹത്തിൻ ഗായിക നീ

ഗായിക നീ, ഗായിക നീ

ആരും കേൾക്കാ‍ത്ത അനുരാഗകഥയിലെ അപൂർവ്വനായിക നീ

Submitted by Manikandan on Sun, 07/12/2009 - 19:25