ആ നല്ലനാളിന്റെ ഓർമ്മക്കായി

ആ നല്ലനാളിന്റെ ഓർമ്മക്കായി

ആ നല്ല നിമിഷത്തിൻ സ്‌മരണക്കാ‍യി

ഇതാ ഇതാ ഒരു ഗാനം

കണ്ണീരിലെഴുതിയ ഗാനം

ഇതാ ഇതാ ഒരു ഗാനം

നിന്റെ സ്‌മരണക്കായി

ആ നല്ലനാളിന്റെ ഓർമ്മക്കായി

ആ നല്ല നിമിഷത്തിൻ സ്‌മരണക്കാ‍യി

ഇതാ ഇതാ ഒരു ഗാനം

കണ്ണീരിലെഴുതിയ ഗാനം

ഇതാ ഇതാ ഒരു ഗാനം

നിന്റെ സ്‌മരണക്കായി

മതങ്ങളൊരുക്കിയ മുൾവേലിക്കുള്ളിൽ അന്യരായ് നാം പിറന്നൂ

മതങ്ങളൊരുക്കിയ മുൾവേലിക്കുള്ളിൽ അന്യരായ് നാം പിറന്നൂ

ദൈവം വിരിച്ചിട്ട സംഗമശയ്യയിൽ ഒന്നായ് ചേർന്നിരുന്നു

ദൈവം വിരിച്ചിട്ട സംഗമശയ്യയിൽ ഒന്നായ് ചേർന്നിരുന്നു

മനസ്സുചോദിച്ചൂ അന്യോന്യം മധുരം പങ്കുവെച്ചൂ

ആ നല്ലനാളിന്റെ ഓർമ്മക്കായി

ആ നല്ല നിമിഷത്തിൻ സ്‌മരണക്കാ‍യി

ഇതാ ഇതാ ഒരു ഗാനം

കണ്ണീരിലെഴുതിയ ഗാനം

ഇതാ ഇതാ ഒരു ഗാനം

നിന്റെ സ്‌മരണക്കായി

ഒന്നിച്ചുറങ്ങുവാൻ അന്നു തിരഞ്ഞു നാം രഹസ്യ സങ്കേതം

ഒന്നിച്ചുറങ്ങുവാൻ അന്നു തിരഞ്ഞു നാം രഹസ്യ സങ്കേതം

അടുത്തിരുന്നപ്പോൾ ചൂടിച്ചു നിന്നെ ഞാൻ സീമന്തസിന്ദൂരം -

മുടിയിൽ മുല്ലപ്പൂചൂടിച്ചൂ നഖങ്ങളിൽ നിറങ്ങൾ ചൂടിച്ചു

ആ നല്ലനാളിന്റെ ഓർമ്മക്കായി

ആ നല്ല നിമിഷത്തിൻ സ്‌മരണക്കാ‍യി

ഇതാ ഇതാ ഒരു ഗാനം

കണ്ണീരിലെഴുതിയ ഗാനം

ഇതാ ഇതാ ഒരു ഗാനം

നിന്റെ സ്‌മരണക്കായി

നിന്റെ സ്‌മരണക്കായി

നിന്റെ സ്‌മരണക്കായി

Submitted by Manikandan on Sun, 07/12/2009 - 19:23