വഴിത്താര മാറിയില്ല വാഹനങ്ങൾ മാറിയില്ല
വന്നിറങ്ങിയ യാത്രക്കാരോ ഒന്നൊന്നായ് കാണുന്നീല
വഴിത്താര മാറിയില്ല വാഹനങ്ങൾ മാറിയില്ല
വന്നിറങ്ങിയ യാത്രക്കാരോ ഒന്നൊന്നായ് കാണുന്നീല
പലരല്ലേ സഞ്ചാരികൾ - പലതല്ലേ സങ്കൽപ്പങ്ങൾ
പണ്ടു പണ്ടേ ഞാനീ വഴിയിൽ
കണ്ടു നിൽക്കുകയാണല്ലോ
വഴിത്താര മാറിയില്ല വാഹനങ്ങൾ മാറിയില്ല
വന്നിറങ്ങിയ യാത്രക്കാരോ ഒന്നൊന്നായ് കാണുന്നീല
ഇരുളായ നേരമെങ്ങും വഴിവിളക്കു തേടുന്നു
വെയിലായ നേരമെങ്ങും തണൽമരങ്ങൾ തേടുന്നു
വഴിതെറ്റി അലയുമ്പോൾ തുണയെങ്ങും തിരയുന്നു
വാതിലെല്ലാം അടയുമ്പോൾ പാതവക്കിലടിയുന്നു
വഴിത്താര മാറിയില്ല വാഹനങ്ങൾ മാറിയില്ല
വന്നിറങ്ങിയ യാത്രക്കാരോ ഒന്നൊന്നായ് കാണുന്നീല
യാത്രക്കാരോ - ഒന്നൊന്നായ് കാണുന്നീല
യാത്രക്കാരോ - ഒന്നൊന്നായ് കാണുന്നീല