ഇനിയെന്നു കാണും സഖീ

ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മൾ..
ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മൾ..
ഇനിയൊന്നു പിണങ്ങാൻ..ഇനിയൊന്നു ഇണങ്ങാൻ..
ഇനിയൊന്നു പിണങ്ങാൻ..ഇനിയൊന്നു ഇണങ്ങാൻ..
ഇനിയെന്നു കാണും സഖീ...സഖീ...ഇനിയെന്നു കാണും നമ്മൾ..
ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മൾ..

നിറഞ്ഞമിഴികളും തളര്‍ന്ന മനസ്സുമായ്..
പിരിയുകയാണോ നീ..എന്നെ...പിരിയുകയാണോ നീ..
നിറഞ്ഞമിഴികളും തളര്‍ന്ന മനസ്സുമായ്..
പിരിയുകയാണോ നീ..എന്നെ...പിരിയുകയാണോ നീ..
പിരിയുവാനാണെങ്കില്‍ എന്തിനു നാമിത്ര..
പിരിയുവാനാണെങ്കില്‍ എന്തിനു നാമിത്ര..
സുന്ദര നിമിഷങ്ങൾ പങ്കു വച്ചു..ഇനിയെന്നു കാണും നമ്മൾ..
ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മൾ..

പൊഴിയുമീ കണ്ണീരും ഇടറുന്ന ഹൃദയമായ്..
അകലുകയാണോ നീ എന്നെ..അകലുകയാണോ നീ..
പൊഴിയുമീ കണ്ണീരും ഇടറുന്ന ഹൃദയമായ്..
അകലുകയാണോ നീ എന്നെ..അകലുകയാണോ നീ..
ഓര്‍മ്മക്കുറിപ്പുകൾ കൂട്ടായ് തന്നു നീ..
ഓര്‍മ്മക്കുറിപ്പുകൾ കൂട്ടായ് തന്നു നീ..
എന്തിനെൻ ഹൃദയത്തെ തൊട്ടുണര്‍ത്തി..ഇനിയെന്നു കാണും നമ്മൾ..

ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മൾ..
ഇനിയൊന്നു പിണങ്ങാൻ..ഇനിയൊന്നു ഇണങ്ങാൻ..
ഇനിയൊന്നു പിണങ്ങാൻ..ഇനിയൊന്നു ഇണങ്ങാൻ..
ഇനിയെന്നു കാണും സഖീ...സഖീ...ഇനിയെന്നു കാണും നമ്മൾ..
ഇനിയെന്നു കാണും സഖീ...ഇനിയെന്നു കാണും നമ്മൾ..

Submitted by Hitha Mary on Sun, 07/05/2009 - 20:52