ദേവീ ശ്രീദേവീ...
ദേവീ ശ്രീദേവീ തേടിവരുന്നൂ ഞാന്‍
നിന്‍ ദേവാലയവാതില്‍ തേടിവരുന്നൂ ഞാന്‍
അമ്പലനടയിലും കണ്ടില്ല - നിന്നെ
അരയാല്‍ത്തറയിലും കണ്ടില്ല
അമ്പലനടയിലും കണ്ടില്ല - നിന്നെ
അരയാല്‍ത്തറയിലും കണ്ടില്ല
ആശ്രമവനത്തിലും അന്ത:പ്പുരത്തിലും
അല്ലിപ്പൂങ്കാവിലും കണ്ടില്ല
ദേവീ ശ്രീദേവീ...
മാനസപ്പൊയ്ക തന്‍ കടവില്‍
നിന്റെ മണിവീണാനാദം കേട്ടൂ ഞാന്‍
മനസ്സിന്നുള്ളിലെ പൂജാമുറിയില്‍ നിന്‍
കനകച്ചിലമ്പൊലി കേട്ടൂ ഞാന്‍
ദേവീ ശ്രീദേവീ...
വിളിച്ചിട്ടും വിളിച്ചിട്ടും വന്നില്ല
എന്റെ തുളസിത്തറയിലിരുന്നില്ല
വിളിച്ചിട്ടും വിളിച്ചിട്ടും വന്നില്ല
എന്റെ തുളസിത്തറയിലിരുന്നില്ല
ദാഹിച്ചു മോഹിച്ചു ചൂടാന്‍ കോര്‍ത്തൊരു
താമരമാലയണിഞ്ഞില്ല
ദേവീ ശ്രീദേവീ തേടിവരുന്നൂ ഞാന്‍
നിന്‍ ദേവാലയവാതില്‍ തേടിവരുന്നൂ ഞാന്‍