കണ്ണാലെന്നിനി കാണും

വിരുത്തം:
അവർണ്ണനീയം ബഭവതീയ ലീലാവിലാസം
അത്യദ്ഭുതം അംജാക്ഷാ
അറിഞ്ഞതില്ലിന്നുവരെയുമീ ഞാൻ
അനന്തമാം നിൻ മഹിമാതിരേകം

കണ്ണാലെന്നിനി കാണും നിന്നെ
കണ്ണാ കാറൊളി വർണ്ണാ
കണ്ണീരാൽ നിൻ ചരണയുഗം ഞാൻ
കഴുകുവതെന്നിനി ശ്രീകൃഷ്ണാ

നിന്നെ തേടും കണ്ണാലെന്തിനു
പൊന്നും പണവും കാണ്മൂ ഞാൻ
പുണ്യത്തികവേ നീയല്ലാതൊരു
വിണ്ണും വേണ്ടിനി ഹൃദയേശാ

ഗോപീമാനസചോരാ കരളിൻ
താപം നീക്കുക മാരാ
താമരമിഴിയിണയൊന്നു തുറക്കാൻ
താമസമെന്തിനു സുകുമാരാ