അഴകിൻ പൊന്നോടവുമായ്

അഴകിൻ പൊന്നോടവുമായി
അണയൂ റാണി നീ
അണയൂ റാണി നീ
അനുരാഗഗീതം പാടി വാണിടുവാനായ്
ഹൃദയത്തിൻ ചോലയിൽ അണയൂ റാണീ


വരുമോ എൻ മാനസവാനിൽ
മഴവില്ലായി നീ മഴവില്ലായി
മധുമാസമായി വരൂ നീയാനന്ദഗാനം പാടി
ജീവിതമലർവാടിയിൽ
പാടുക ജീവേശ്വരാ-ജീവേശ്വരാ