മംഗളചരിതേ ശുഭചരിതേ
സുഖലളിതേ ശിവപാലിതേ
പരിപാവനനിൻപദമാണാശ്രയ-
മഖിലേശ്വരി ശാശ്വത....
-മംഗള..
മോഹിനീ സുരജനമോദിനീ
സുകൃതവിലാസിനി ഹൃദയനിവാസിനി
-മംഗള..
വികലമൂകസകലലോക
ഹൃദയശോകകാരിണി
സകലാഗമശാസ്ത്രപുരാണാദി
വന്ദിതചരിതേ
ജയമംഗളദായികേ ദയാമയേ തായെ
ദേവീ ദേവീ ദേവീ
-മംഗള..