കറുത്തവാവാം സുന്ദരിതന്റെ
കമ്മലിലൊന്പത് കല്ലുണ്ട് - പൊന്‍
കമ്മലിലൊന്പത് കല്ലുണ്ട്
നീലാകാശക്കടവിങ്കല് അവള്
നീന്താനോടിചെന്നപ്പോള്
കമ്മലിലുള്ളൊരു മാണിക്യം
കാണാതൂഴിയില് വീണല്ലോ
വീണല്ലോ...
(കറുത്തവാവാം...)
മിന്നാമിന്നിയൊളിപ്പിച്ചു അതു
നിന്നുടെ കണ്ണിലൊളിപ്പിച്ചു
കണ്ടുപിടിച്ചവനാരാണ്
കണ്ടുപിടിച്ചവനാരാണ്
കരളിലിരുന്നൊരു മണവാളന്
കരളിലിരുന്നൊരു മണവാളന്
(കറുത്തവാവാം...)
കന്നിച്ചന്ദ്രന് കണ്ടാലും ഇത്
കണ്ടില്ലെന്നു നടിച്ചോട്ടേ
കാനനമലരുകള് കണ്ടാലും ആ
കണ്ണുകള്‍ മെല്ലെയടച്ചോട്ടേ
കണ്ണുകള്‍ മെല്ലെയടച്ചോട്ടേ
(കറുത്തവാവാം...)
ആ.....
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5