മണ്ണെറിഞ്ഞാല്‍ പൊന്നു വിളയും
മലയാളക്കരയില്‍
കല്യാണക്കിളി കാരോലക്കിളി
പൊന്നോണത്തിനു വന്നാട്ടേ
വന്നാട്ടേ - വന്നാട്ടേ....
(മണ്ണെറിഞ്ഞാല്‍... )
ചെങ്കോട്ട കോട്ട കടന്ന്
വയനാടന്‍ കുന്നു കടന്ന്
തങ്കത്തിന് ചിറകും വീശി
താഴോട്ടങ്ങിനെ വന്നാട്ടെ
കല്യാണക്കിളി കാരോലക്കിളി
പൊന്നോണത്തിനു വന്നാട്ടേ
വന്നാട്ടേ - വന്നാട്ടേ..
ഇത്തിരിനെല്ലേ പാണ്ടിനെല്ലേ
ഇന്നല്ലേ നമ്മുടെ കേരളത്തില്‍
പുത്തരി കൊയ്യും പാവങ്ങള്‍ക്കും
പട്ടിണികൊണ്ടാണത്താഴം
പട്ടിണികൊണ്ടാണത്താഴം
മാവേലി വാണൊരു നാട്ടില്‍
മാനവരൊന്നാകേണം
കാലത്തിന് കോലം മാറി
വേലക്കാരിനിയെല്ലാരും (മാവേലി.. )
കല്യാണക്കിളി കാരോലക്കിളി
പൊന്നോണത്തിനു വന്നാട്ടേ
വന്നാട്ടേ - വന്നാട്ടേ...
മണ്ണെറിഞ്ഞാല്‍ പൊന്നു വിളയും
മലയാളക്കരയില്‍
കല്യാണക്കിളി കാരോലക്കിളി
പൊന്നോണത്തിനു വന്നാട്ടേ
വന്നാട്ടേ - വന്നാട്ടേ....
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page