മറ്റൊരു സീതയെ കാട്ടിലേക്കയയ്ക്കുന്നൂ
ദുഷ്ടനാം ദുര്‍വിധി വീണ്ടും - ഇതാ
ദുഷ്ടനാം ഉര്വിധി വീണ്ടും
(മറ്റൊരു... )
യുഗങ്ങള്‍ കഴിഞ്ഞിട്ടും ജഗം തന്നെ മാറിയിട്ടും
ചരിത്രത്തിന് ചക്രം വീണ്ടും തിരിയുന്നൂ (2)
കണ്ണുനീര്മുകിലുകള് കവിളത്തു പെയ്യുമീ-
പെണ്ണിന്റെ നൊമ്പരം ആരറിയാന്‍ (2)
വേര്പിരിഞ്ഞകലുന്ന നിന്നിണക്കിളിയുടെ
വേദന കുലുങ്ങാതെ കണ്ടുനില്ക്കാന് (2)
രാമനല്ലല്ലോ നീ - ഓ.. ഓ..
രാമനല്ലല്ലോ നീ - രാജാവുമല്ലല്ലോ
കേവലനാമൊരു മനുജന്
രാമനല്ലല്ലോ നീ രാജാവുമല്ലല്ലോ
കേവലനാമൊരു മനുജന്
(മറ്റൊരു... )
നിന് മനസ്സാക്ഷിയും ധര്‍മ്മവും തമ്മില്‍ ചെയ്യും
കര്‍മ്മയുദ്ധത്തില്‍ ഭവാന് ജയിച്ചെങ്കിലും
നിന് മനസ്സാക്ഷിയും ധര്‍മ്മവും തമ്മില്‍ ചെയ്യും
കര്‍മ്മയുദ്ധത്തില്‍ ഭവാന് ജയിച്ചെങ്കിലും
പടയിതില് പരുക്കേറ്റു പിടഞ്ഞുകൊണ്ടോടിയല്ലോ
നിരപരാധിയാം നിന്റെ ഹൃദയേശ്വരി (പടയിതില്..)
നിരപരാധിയാം നിന്റെ... ഹൃദയേശ്വരീ....
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page