പാടുന്നൂ - പുഴ പാടുന്നൂ
പാടുന്നൂ പുഴ പാടുന്നൂ
പാരാവാരം തേടുന്നൂ
പാടുന്നൂ - പുഴ പാടുന്നൂ
എന്നാത്മ സംഗീതനാദമേ
എന്‍ ദാഹം നിന്നേ വിളിക്കുന്നൂ
പാടുന്നൂ - പുഴ പാടുന്നൂ
നിറകതിര്‍ പുഞ്ചിരിപ്പൂവുമായി
നിത്യാനുരാഗത്തിന്‍ പാട്ടുമായി (2)
എന്‍ ജീവസാരമേ നീ വരില്ലേ
എന്‍ ദാഹം നിന്നേ വിളിക്കുന്നൂ
പാടുന്നൂ - പുഴ പാടുന്നൂ
കുളിരാര്‍ന്നു ചില്ലകള്‍ തളിരണിഞ്ഞു
കുരുക്കുത്തിമുല്ലകള്‍ ചിലമ്പണിഞ്ഞു (2)
ഈറന്ശരത്കാല മേള കാണാന്‍
എന്‍ദാഹം നിന്നേ വിളിക്കുന്നൂ
പാടുന്നൂ - പുഴ പാടുന്നൂ
ഈ ശരത്കാലം കഴിഞ്ഞു പോകും
ഈ സ്വപ്നലോകം മറഞ്ഞുപോകും (2)
എങ്കിലുമെങ്കിലും എന്‍ കിനാവേ
എന്‍ദാഹം നിന്നേ വിളിക്കുന്നൂ
പാടുന്നൂ പുഴ പാടുന്നൂ
പാരാവാരം തേടുന്നൂ
എന്നാത്മ സംഗീതനാദമേ
എന്‍ ദാഹം നിന്നേ വിളിക്കുന്നൂ
പാടുന്നൂ - പുഴ പാടുന്നൂ
Film/album
Year
1968
Singer
Music
Lyricist
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3