നിന്റെ മിഴികൾ നീലമിഴികൾ

നിന്റെ മിഴികൾ നീലമിഴികൾ
എന്നെ ഇന്നലെ ക്ഷണിച്ചു
കൗമാരത്തിൻ കാനനഛായയിൽ
കാവ്യോൽസവത്തിനു വിളിച്ചു വിളിച്ചു
(നിന്റെ മിഴികൾ)

ചിരിച്ചു കളിച്ചു നമ്മൾ
ചിരകാല പരിചയം കാണിച്ചു
പരിഭവം ഭാവിച്ചു കലഹിച്ചു
പിന്നെ പലതും പലതും മോഹിച്ചു
(നിന്റെ മിഴികൾ)

നിന്റെ കരവും എന്റെ കരവും
ആൾതിരക്കിൽ വെച്ചടുത്തു
മദിരോൽസവത്തിൻ നർത്തനവേദിയിൽ
മാറിടം മാറോടടുത്തു
നടന്നു നമ്മൾ നടന്നു
മുന്നിൽ രജനീപുഷ്പങ്ങൾ വിളക്കുവെച്ചു
ഒരുരാഗ സ്വപ്നത്തിൻ തരംഗിണിയിൽ കൂടി
ഒഴുകി എതോ വിജനതയിൽ
(നിന്റെ മിഴികൾ)