ചിന്നും വെൺതാരത്തിൻ ആനന്ദവേള
എങ്ങും മലർശരൻ ആടുന്ന വേള (2)
ആശാസുന്ദര കൽപനാസ്വപ്നം
ജീവിതയാത്ര (ചിന്നും..)
പ്രേമലീലയിൽ നമ്മൾ കൊച്ചു-
മായാഗൃഹമൊന്നുണ്ടാക്കി
പ്രേമലീലയിൽ നമ്മൾ ഓ..ഓ...ഓ..
പ്രേമലീലയിൽ നമ്മൾ കൊച്ചു
മായാഗൃഹമൊന്നുണ്ടാക്കി
കളിയാടാനിരുന്നു സഖി
കിനാവിന്റെ ലോകത്തിൽ
മധുരാശ തൂകുന്ന കോമളവേള
എങ്ങും മലർശരൻ ആടുന്ന വേള (ചിന്നും..)
ജീവിതാനന്ദധാരാ എന്‍ രാഗമേ നല്‍കൂ നീ
ജീവിതാനന്ദധാരാ ഓ ഓ ഓ..
ജീവിതാനന്ദധാര എന്‍ രാഗമേ നല്‍കൂ നീ
സ്നേഹത്തിന് കുളിര്‍മാരി നീ - ഹേ മാനമേ നല്‍കൂ നീ
നയനങ്ങള്‍ തേടും നിന് ദര്ശനവേളാ
എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ (ചിന്നും..)
ചൊരിയും പുഷ്പപരാഗത്താല്
ഈ ആശാവനം നിറയുന്നൂ
ചൊരിയും പുഷ്പപരാഗത്താല് ഓ ഓ ഓ..
ചൊരിയും പുഷ്പപരാഗത്താല്
ഈ ആശാവനം നിറയുന്നൂ
നാനാസുഖസ്വപ്നത്തിന് വസന്തം മനം കാണുന്നൂ
മധുകാലലീല നമ്മള്‍ക്കുള്ളില്‍
എങ്ങും മലര്‍ശരന്‍ ആടുന്ന വേളാ
ആശാസുന്ദരകല്പനാസ്വപ്നം ജീവിതയാത്ര (ചിന്നും..)
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page