അമ്പലപ്പുഴയിലെൻ മനസോടിക്കളിക്കുന്നു

അമ്പലപ്പുഴയിലെൻ മനസോടിക്കളിക്കുന്നു അമ്പാടിയിൽ ചെന്നാലെന്നപോലെ

ഓം‌കാരമുയിരേകും വേണുഗാനം കാതിൽ തേൻ‌തുള്ളിയായ് പെയ്താലെന്നപോലെ

മതിലകത്തേ മണൽപ്പരപ്പിൽ താമരമലര്‍‌മൊട്ടുപോൽ കണ്ടൂ കാലടികൾ

പുലരൊളി തേവാരമന്ത്രമായ് ചൊല്ലുന്നു

പുലരൊളി തേവാരമന്ത്രമായ് ചൊല്ലുന്നു പൂന്താനം പാടിയോരീരടികൾ

അമ്പലപ്പുഴയിലെൻ മനസോടിക്കളിക്കുന്നു അമ്പാടിയിൽ ചെന്നാലെന്നപോലെ

ഓം‌കാരമുയിരേകും വേണുഗാനം കാതിൽ തേൻ‌തുള്ളിയായ് പെയ്താലെന്നപോലെ

അമ്പലപ്പുഴയിലെൻ മനസോടിക്കളിക്കുന്നു അമ്പാടിയിൽ ചെന്നാലെന്നപോലെ

മേതുരശ്രീയെഴും കണ്ണന്റെ ചുറ്റിലും മേയുന്നു മോഹങ്ങൾ ആര്‍ത്തിയോടേ

കൈതൊഴുന്നൂ കര്‍മ്മബന്ധങ്ങൾ ഞങ്ങളേ കൈവിടൊല്ലേയെന്ന തേങ്ങലോടേ

കൈതൊഴുന്നൂ കര്‍മ്മബന്ധങ്ങൾ ഞങ്ങളേ കൈവിടൊല്ലേയെന്ന തേങ്ങലോടേ

അമ്പലപ്പുഴയിലെൻ മനസോടിക്കളിക്കുന്നു അമ്പാടിയിൽ ചെന്നാലെന്നപോലെ

അമ്പലപ്പുഴയിലെൻ മനസോടിക്കളിക്കുന്നു അമ്പാടിയിൽ ചെന്നാലെന്നപോലെ

ഓം‌കാരമുയിരേകും വേണുഗാനം കാതിൽ തേൻ‌തുള്ളിയായ് പെയ്താലെന്നപോലെ

ഓം‌കാരമുയിരേകും വേണുഗാനം കാതിൽ തേൻ‌തുള്ളിയായ് പെയ്താലെന്നപോലെ

അമ്പലപ്പുഴയിലെൻ മനസോടിക്കളിക്കുന്നു അമ്പാടിയിൽ ചെന്നാലെന്നപോലെ

Submitted by Manikandan on Sun, 06/28/2009 - 21:33