അറബിക്കടലൊരു മണവാളൻ
കരയോ നല്ലൊരു മണവാട്ടി
പണ്ടേ പണ്ടേ പായിലിരുന്നു
പകിടയുരുട്ടി കളിയല്ലോ
(അറബിക്കടലൊരു... )
കടലല നല്ല കളിത്തോഴൻ
കാറ്റോ നല്ല കളിത്തോഴി (2)
കരയുടെ മടിയിൽ രാവും പകലും
കക്കപെറുക്കി കളിയല്ലോ (2)
(അറബിക്കടലൊരു... )
നീളെ പൊങ്ങും തിരമാല
നീലക്കടലിൻ നിറമാല (2)
കരയുടെ മാറിലിടുമ്പോഴേക്കും
മരതക മുത്തണി മലർമാല (2)
കാറ്റുചിക്കിയ തെളിമണലിൽ
കാലടിയാൽ നീ കഥയെഴുതി (2)
വായിക്കാൻ ഞാനണയും മുമ്പേ
വൻതിര വന്നതു മായ്ച്ചല്ലോ (2)
അറബിക്കടലൊരു മണവാളൻ
കരയോ നല്ലൊരു മണവാട്ടി
പണ്ടേ പണ്ടേ പായിലിരുന്നു
പകിടയുരുട്ടി കളിയല്ലോ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page