മനതാരിൽ എന്നും

മനതാരിലെന്നും പൊൻ കിനാവും കൊണ്ടുവാ.. (2)
ഹൃദയീശ്വരീ മമജീവനിൽ… പ്രിയരാഗമായ്…വാ…(മനതാരിലെന്നും)

ഹിമബിന്ദു ഹാരം ചൂടി… പുലരിപ്പൊൻ ചായം പൂശി….
ലാസ്യവതിയായ്… ദേവി വരുമോ..ഏകാന്ത ധ്യാനം തീർക്കാൻ..
കനകളാ‍രവം കേൾക്കുന്നു.. കനകനൂപുരം കാണുന്നൂ…
ഹൃദയം പിടയും…പുതുലഹരിയിൽ…മിഴികൽ തിരയും തവ വദനം…(മനതാരിലെന്നും)


അമലേ നിൻ രൂപം കാണാൻ അഭിലാഷമെന്നിൽ നിറയേ…
പാദചലനം..കേട്ടകുളിരിൽ..ആലോലമാടീ മോഹം…
ഇനിയുമെന്നെനീ..പിരിയല്ലേ…ഇനിയൊരിക്കലും പോകല്ലേ…
മൃദുലം മൃദുലം തവ നടനം…മധുരം..മധുരം… മധുവചനം….(മനതാരിലെന്നും)

Submitted by SreejithPD on Sun, 06/28/2009 - 18:21