കാട്ടിലെ പാഴ്‌മുളംതണ്ടിൽ നിന്നും

ആ........
കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
പാട്ടിന്റെ പാലാഴി തീര്‍ത്തവളേ 
ആനന്ദകാരിണീ - അമൃതഭാഷിണീ
ഗാനവിമോഹിനീ വന്നാലും
കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
പാട്ടിന്റെ പാലാഴി തീര്‍ത്തവളേ 

നിനക്കായ് സര്‍വ്വവും ത്യജിച്ചൊരു ദാസന്‍
വിളിക്കുന്നൂ നിന്നെ വിളിക്കുന്നൂ
കനകഗോപുര നടയില്‍ നിന്നും ക്ഷണിയ്ക്കുന്നൂ 
നിന്നെ ക്ഷണിയ്ക്കുന്നൂ
കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
പാട്ടിന്റെ പാലാഴി തീര്‍ത്തവളേ

മന്മനോവീണയില്‍ ...
മന്മനോവീണയില്‍ നീശ്രുതി ചേര്‍ത്തൊരു
തന്ത്രിയിലാകവേ തുരുമ്പുവന്നൂ
തലയില്‍ അണിയിച്ച രത്നകിരീടം
തറയില്‍ വീണിന്നു തകരുന്നൂ
കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
പാട്ടിന്റെ പാലാഴി തീര്‍ത്തവളേ 

വരവാണീ ഘനവേണീ 
വരുമോ നീ വരുമോ
മധുരമധുരമാ ദര്‍ശനലഹരി തരുമോ
നീ തരുമോ
മന്ദിരമിരുളുന്നൂ ദേവീ
തന്ത്രികള്‍ തകരുന്നൂ ദേവീ
തന്ത്രികള്‍ തകരുന്നൂ

Submitted by Manikandan on Wed, 06/24/2009 - 22:14